
ഇതും ഒരു പൂക്കളമാണ്. എറണാകുളം മഹാരാജാസിലെ അവസാന വര്‍ഷ ഭൌതികശാസ്ത്ര വിദ്യാര്‍ത്ഥികള്‍ 1999-ലെ ഓണത്തിനു തങ്ങളുടെ ക്ലാസ്സ് മുറിയ്ക്ക് മുന്നില്‍ ഇട്ട പൂക്കളം.
പഠിത്തത്തിന്റെ തിരക്കിനിടയില്‍ (ഓ, പിന്നേ) അന്ന് ഓണത്തിനു പൂക്കളം ഇടുന്ന കാര്യം അവര്‍ ഓര്‍ത്തില്ല. പഠനത്തിനുപുറത്തുള്ള തിരക്കിനിടയില്‍ ഞാനും അതോര്‍ത്തില്ല. മറ്റുള്ളവര്‍ ഓണത്തിനു പൂക്കളമിടുന്നത് കണ്ടപ്പോഴാണ് ഞങ്ങള്‍ക്ക് ബോധം ഉദിച്ചത്. ഉടനേ കാശ് പിരിച്ചെടുത്ത് പൂക്കള്‍ കിട്ടാവുന്നതൊക്കെ വാങ്ങി അന്ന് പ്രാക്റ്റിക്കല്‍ ചെയ്യാന്‍ ഇരുന്ന ഏതോ ഒരു സര്‍ക്യൂട്ട് ബോര്‍ഡിന്റെ ചിത്രത്തില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട് കൊണ്ട് ആ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ ഈ പൂക്കളം ചമയ്ക്കുകയായിരുന്നു.
അതിനുമുന്പും പിന്‍പും ഒരുപാട് പൂക്കളം ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എന്റെ ഏറ്റവും പ്രിയപ്പെട്ട പൂക്കളം ഇതുതന്നെ. ഓരോ തവണയും കാണുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതും മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തുന്നതും പിന്നെ പഴയ കൂട്ടുകാര്‍ക്കൊകെ ഒരു മെയില്‍ അയക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ഒരു ഹൃദ്യമായ പൂക്കളം. ഇത്, എന്റെ പൂക്കളം, എന്റെ പ്രിയപ്പെട്ട സഹപാഠികളുടെ പൂക്കളം. ഇത്, ഞങ്ങളുടെ പൂക്കളം.
ഓണാശംസകള്‍.