Sunday, October 28, 2007
ഒളിച്ചേ, കണ്ടേ
ഒളിച്ചിരിക്കാന്‍ നോക്കിയതാ സൂര്യന്. ഞാന്‍ വിടുമോ. ഉടനേ തന്നെ ചിത്രം എടുത്ത് വച്ചില്ലേ. സൂര്യനെ കാണാനില്ല എന്നാരെങ്കിലും പറഞ്ഞാല്‍ ആ മരത്തിന്റെ പിറകില്‍ ഉണ്ടെന്ന് പറയാലോ, തെളിവിനായി ഈ ചിത്രവും.
Tuesday, October 2, 2007
ടൈമിങ്ങ്
ഒരാള്‍ ഒരിക്കല്‍ സുപ്പിരിയര്‍ തടാകം കാണാന്‍ പോയി. നല്ല പ്രകൃതിസുന്ദരമായ പ്രദേശവും, അടുക്കിവച്ചിരിക്കുന്നതുപോലെയുള്ള പാറക്കെട്ടുകളും ഉരുളന്‍കല്ലുകള്‍ നിറഞ്ഞ തീരവും അതിലുമുപരിയായി മനോഹാരിത തുളുമ്പി നില്ക്കുന്ന തടാകവും ഒക്കെ കണ്ടപ്പോള്‍ നമ്മുടെ കഥാനായകന് ഉടനേ അവിടെ നിന്ന് തന്റെ പടം എടുപ്പിക്കണം.
ഉടനെ തന്നെ ഒത്ത ഒരു പാറയുടെ അറ്റത്ത് പോയി നിന്നിട്ട് ടി-കക്ഷി, ഒരു ഓവര്‍ക്കോട്ടും ഇട്ട്, കീശയില്‍ കയ്യും വച്ച്, ഷുസും ജീന്‍സും ഒക്കെയും ആയി, തന്റെ കൂട്ടുകാരനോട് ചിത്രമെടുക്കാന്‍ പറഞ്ഞു. കൂട്ടുകാരന് ക്യാമറ ക്ലിക്ക് ചെയ്തതും ഒരു തിര വന്ന് ആ പാറയില്‍ അടിച്ച്കയറിയതും ഒന്നിച്ച്. ആശിച്ച് കൊതിച്ച് എടുത്ത പടം ഇങ്ങനെയായി. തണുതണുത്ത വെള്ളത്തില്‍ നനഞ്ഞ് കുളിച്ച ഇദ്ദേഹം അന്നേ ദിവസം മുഴുവന്‍ ഒരു കാര്യവും ഇല്ലാതെ തണുത്ത് വിറച്ച് ഇരിക്കേണ്ടി വന്നു എന്നത് ഈ ചിത്രത്തിന്റെ ബാക്കിപത്രം.

* ഈ ചിത്രത്തില്‍ ഉള്ള ആളുമായി എനിക്ക് എന്തെങ്കിലും രീതിയില്‍ ഉള്ള സാമ്യം തോന്നുന്നുവെങ്കില്‍ അത് ചുമ്മാതാ. ഞാന്‍ അല്ല. ഞാന്‍ ഡുലുത്തില്‍ പോയിട്ടേ ഇല്ല.
* പച്ചാളത്തിന്റെ കഥയും (ശുഭ്രം) ഈ പോസ്റ്റും തമ്മില്‍ ഒരു ബന്ധവുമില്ല.
Subscribe to:
Posts (Atom)