
ഇത് പാരീസിലെ ഈഫല്‍ ടവര്‍ അല്ല. കാഴ്ചയില്‍ അതുപോലെ തോന്നിക്കുമെങ്കിലും ഇത് ലാസ് വേഗാസിലെ ഈഫല്‍ ടവര്‍ റെസ്റ്റൌറന്റ് ആണ്. യഥാര്‍ത്ഥ ഈഫല്‍ ടവറിന്റെ കൃത്യം പകുതി ഉയരമായ അഞ്ഞൂറ്റി നാല്‍പ്പത് അടി ഉള്ള ഈ ഹോട്ടല്‍ പണികഴിപ്പിക്കാന്‍ അയ്യായിരം ടണ്‍ സ്റ്റീല്‍ ചിലവായി എന്നാണ് കണക്ക്. ഇതിനുള്ളില്‍ കാസിനോകളും ഭക്ഷണശാലകളും എന്ന് വേണ്ട, ടവറിന്റെ ഏറ്റവും മുകളില്‍ നിന്ന് കാഴ്ച കാണാനുമുള്ള സൌകര്യമുണ്ട്. പ്രകാശത്തിന്റെ നഗരം എന്നും വിളിക്കപ്പെടുന്ന് ലാസ് വേഗാസിന്റെ രാത്രികാലദൃശ്യം കാണാന്‍ അനുയോജ്യമായ ഒരു സ്ഥലമാണ് ഇത്.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ: http://www.eiffeltowerrestaurant.com/