Sunday, August 19, 2007

തുടക്കം

അങ്ങിനെ ഞാനും തുടങ്ങുന്നു. കുറേ നാളായി ആളുകളെ ഇനിയെങ്ങിനെ ദ്രോഹിക്കാം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട്. ഇതു തന്നെ നല്ല വഴി. ഫോട്ടോ ബ്ലോഗിങ്ങേ ഇനി ബാക്കി ഉള്ളൂ, ബാക്കി എല്ലാത്തിലും കൈവച്ച് നശിപ്പിച്ചു.

ചിത്രമെടുപ്പ് എനിക്ക് പണ്ടേ ഒരു ബാലികേറാമലയായിരുന്നു. ചിത്രമെടുക്കുമ്പോള്‍ കൈ അനങ്ങാതെ പിടിക്കുന്നതു മുതല്‍, വ്യൂ ഫൈന്ററില്‍ കൃത്യമായി ചിത്രത്തില്‍ പതിയേണ്ടുന്നതിനെ വയ്ക്കുന്നതും, അവസാനം ബട്ടണ്‍ ഞെക്കുമ്പോള്‍ ക്യാമറ കുലുങ്ങാതിരിക്കുന്നതും ഒക്കെ വളരെ കഷ്ടപ്പെട്ട് പഠിച്ചെടുത്തതാണ്. ഇപ്പോഴും പക്ഷെ തെറ്റുകൂടാതെ ഈ മൂന്നും ചെയ്യുന്നത് അപൂര്‍വ്വം. അങ്ങിനെയുള്ള തീയില്‍ കുരുത്ത ഒരാള്‍ ഒരിക്കലും എക്സ്പോഷര്‍, ഐഎസ്.ഒ., വൈറ്റ് ബാലന്‍സ്, കോണ്ട്രാസ്റ്റ് എന്നിവ കേട്ട് വാടില്ല എന്ന് പറയേണ്ടല്ലോ.

അപ്പൊ ഞാന്‍ തുടങ്ങുന്നു. അനുഗ്രഹിക്കുക.

16 comments:

 1. കുട്ടന്‍സ്‌ | S.i.j.i.t.h said...

  അനുഗ്രഹിച്ചിരിക്കുന്നൂ..

  പോരട്ടെ മിനിയാപ്പോളിസ് ഫോട്ടംസ്..

  ഒ.ടോ : എന്നെയങ്ങു കൊല്ല്..

 2. ബിരിയാണിക്കുട്ടി said...

  എല്ലാം സഹിക്കന്നെ...

  നീ ചുമ്മാ തുടങ്ങടെയ്...

 3. Sul | സുല്‍ said...

  "ശ്രീചിത്രങ്ങള്‍ " തലേകെട്ട് ഗംഭീരം.
  വരാന്‍പോകുന്നവരെ കണ്ടറിയണം, ശ്രീ യുള്ളതൊ അതൊ...

  തുടങ്ങിക്കൊ :)
  -സുല്‍

 4. ?????????????? said...
  This comment has been removed by the author.
 5. വക്കാരിമഷ്‌ടാ said...

  ഒരൊറ്റ ലവ്യന്‍, ഏക് ലവ്യന്‍, ഏകലവ്യന്‍. കൈമറയുടെ ലെന്‍സ് ഒടിച്ച് ചെഗുരവേ നമഃ പറഞ്ഞ് ദാക്ഷായണി വെച്ച് തുടങ്ങിക്കോ.

  ശ്രീചിത്തിരങ്ങള്‍ എന്നോ ശ്രീചിത്തഭ്രമങ്ങള്‍ എന്നോ ഒക്കെയും ആയിക്കോട്ടെ പടം പോലെ തലേക്കെട്ടുകള്‍.

  ആള് താന്‍ ബെസ്റ്റ്.

 6. SHAN ALPY said...

  തുടക്കം നന്നായീ
  ഇനി ഒടുക്കവും നന്നായാല്‍ മതി

 7. Dinkan-ഡിങ്കന്‍ said...

  ഇതിന്റെ കൂടെ ഒരു കുറവുടായിരുന്നു. ഇപ്പോള്‍ അതും തീര്‍ന്നു :(

  ആ ഹിരോഷിമേലും നാഗസാക്കീലും പൊട്ടിച്ചതിന്റെ ബാക്കി ആരേലും ഇവിടെ ഒന്ന് കൊണ്ട് വന്നിടോ‍ാ‍ാ‍ാ‍ാ‍ാ‍ാ പ്ലീസ്.

  ഓഫ്.ടൊ
  ശ്രീജിത്, വളരെ നല്ല പടങ്ങള്‍കൊണ്ട് ഈ ബ്ലോഗ് നിറയട്ടെ എന്നാശംസിക്കുന്നു.

 8. ചന്ത്രക്കാറന്‍ : chandrakkaran said...

  പാനസോണിക് fz5 (മുകളില് കൊടുത്തിരിക്കുന്നത്‌) ആണ് യന്ത്രമെങ്കില് ഇനിമുതല് പടം നന്നാവാത്തതിന്‌ ക്യാമറയെ കുറ്റം‌പറയുന്നപരിപാടി നടക്കില്ല. അതൊരൊന്നാന്തരം പീസാണ്, ക്ലിക്കിയാല് ക്ലിക്കിയപോലിരിക്കും.

 9. ഏറനാടന്‍ said...

  ശ്രീജിത്തേ.. അപ്ലോഡപ്ലോഡ്‌ (ഭേഷായിട്ടോ)! അരയും (ഫുള്ളും) തലയും പിന്നെ കച്ചയും (ഓണസീസണായതല്ലേ കാണവും) ഇത്യാദി കിട്ടാവുന്നതൊക്കെ മുറുക്കി സധൈര്യം പടമെടുപ്പില്‍ കൂപ്പ്‌ കുത്തൂ പ്രിയസോദരാ..

 10. ശ്രീ said...

  എന്നാ പ്പിന്നെ അങ്ങു തുടങ്ങൂ ശ്രീജിത്തേ
  (ഒരു സ്വകാര്യം: ഞാനൊരു ഫോട്ടോ ബ്ലോഗ് തുടങ്ങാനായി ശ്രീചിത്രങ്ങള്‍ എന്ന പേരു തപ്പിയപ്പോ ഏതോ ഒരു ‘സാമദ്രോഹി’ അത് ഓള്റെഡി ബുക്ക്‌ഡ് ആണ്‍ എന്നു ഗൂഗിള്‍ പറഞ്ഞിരുന്നു. അത് നമ്മളാണെന്ന് അറിഞ്ഞത് ഇപ്പോഴാണ്‍...
  എന്തായാലും തകര്‍ക്കട്ടേ!
  ആശംസകള്‍‌

 11. മുല്ലപ്പൂ || Mullappoo said...

  ശ്രീജീ,

  ആശംസകള്‍ .

  (അമേരിക്കാ, കാര്‍, ബംഗ്ലാവു ഇമ്മാതിരി ഉപദ്രവങ്ങള്‍ ഇവിടുന്നുണ്ടാകും. ഒരു രക്ഷ കെട്ടാം.ഞങ്ങള്‍ക്കേ...)

 12. ദില്‍ബാസുരന്‍ (ഭയങ്കര ഡീസന്റ്) said...

  അയ്യോ... വരാന്‍ പോകുന്ന അനേകം നിലവിളികളുടെ ഒരു മുന്നോടിയായി ചെറുതായി ഒന്ന് കരഞ്ഞതാ. ജസ്റ്റ് ഫോര്‍ ഹൊറര്‍.

  ഒന്ന് പിന്മാറിക്കൂടെ ഇതില്‍ നിന്ന്? കാല് പിടിയ്ക്കാമെഡേയ്. (ഒരു വൃത്തികെട്ടവന്റെ കാല് പിടിച്ചോളാം എന്ന് നേര്‍ച്ചയുണ്ടായിരുന്നു)

 13. Murali Menon (മുരളി മേനോന്‍) said...

  കണ്ടത് മനോഹരം കാണാനിരിക്കുന്നത് അതിനേക്കാള്‍ മനോഹരം എന്നാക്കിയാല്‍ ശ്രീചിത്രങ്ങള്‍ മനോഹരമാവുമെന്നു തന്നെ വിശ്വസിക്കുന്നു.

 14. കലേഷ് കുമാര്‍ said...

  eeswara, ini enthokke kaananam!

  Ethayalum thudang....

 15. മിടുക്കന്‍ said...

  ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ
  നെന്നെപ്പൊലെ ഒള്ളവരാടെ ഇന്നിപ്പൊ ഇടിവെട്ട്..

 16. പട്ടേരി l Patteri said...

  ഒരു നല്ല ദിവസമായിട്ട് തുടങ്ങിയതല്ലെ ...(ആഗസ്റ്റ് 19 നല്ല ദിവസാണു ട്ടാ) ;-)അനുഗ്രഹിച്ചിരിക്കുന്നൂ..