Sunday, August 26, 2007
ആധുനിക പൂക്കളം
ഇതും ഒരു പൂക്കളമാണ്. എറണാകുളം മഹാരാജാസിലെ അവസാന വര്‍ഷ ഭൌതികശാസ്ത്ര വിദ്യാര്‍ത്ഥികള്‍ 1999-ലെ ഓണത്തിനു തങ്ങളുടെ ക്ലാസ്സ് മുറിയ്ക്ക് മുന്നില്‍ ഇട്ട പൂക്കളം.
പഠിത്തത്തിന്റെ തിരക്കിനിടയില്‍ (ഓ, പിന്നേ) അന്ന് ഓണത്തിനു പൂക്കളം ഇടുന്ന കാര്യം അവര്‍ ഓര്‍ത്തില്ല. പഠനത്തിനുപുറത്തുള്ള തിരക്കിനിടയില്‍ ഞാനും അതോര്‍ത്തില്ല. മറ്റുള്ളവര്‍ ഓണത്തിനു പൂക്കളമിടുന്നത് കണ്ടപ്പോഴാണ് ഞങ്ങള്‍ക്ക് ബോധം ഉദിച്ചത്. ഉടനേ കാശ് പിരിച്ചെടുത്ത് പൂക്കള്‍ കിട്ടാവുന്നതൊക്കെ വാങ്ങി അന്ന് പ്രാക്റ്റിക്കല്‍ ചെയ്യാന്‍ ഇരുന്ന ഏതോ ഒരു സര്‍ക്യൂട്ട് ബോര്‍ഡിന്റെ ചിത്രത്തില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട് കൊണ്ട് ആ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ ഈ പൂക്കളം ചമയ്ക്കുകയായിരുന്നു.
അതിനുമുന്‍പും പിന്പും ഒരുപാട് പൂക്കളം ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എന്റെ ഏറ്റവും പ്രിയപ്പെട്ട പൂക്കളം ഇതുതന്നെ. ഓരോ തവണയും കാണുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതും മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തുന്നതും പിന്നെ പഴയ കൂട്ടുകാര്‍ക്കൊകെ ഒരു മെയില്‍ അയക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ഒരു ഹൃദ്യമായ പൂക്കളം. ഇത്, എന്റെ പൂക്കളം, എന്റെ പ്രിയപ്പെട്ട സഹപാഠികളുടെ പൂക്കളം. ഇത്, ഞങ്ങളുടെ പൂക്കളം.
ഓണാശംസകള്‍.
Subscribe to:
Post Comments (Atom)
17 comments:
kollam pookkalam...
njaanum Phy aayirunnu.. pakshe inganeyulla budhiyonnum annu poyirunnilla...
Onaashamsakal !!
ശ്രീജിത്ത്,
ഓണാശംസകള്‍...
നല്ല ചിത്രം,
സെമികണ്ടക്ടറിന്റെ പടമാണ് വരച്ചെതെങ്കിലും ഉത്തരാധുനിക പൂക്കളം മനോഹരമായി..
ഉത്തരാധുനികതയുടെ ഭാഷയില്‍ പറഞ്ഞാല്‍ ജീവിതത്തില്‍ നിന്ന് നിര്‍ഗ്ഗമിയ്ക്കുകയും ബഹിര്‍ഗ്ഗമിയ്ക്കുകയും ചെയ്യുന്ന അന്തരാളത്തിന്റെ കാര്‍കൂന്തലില്‍ കെട്ടിയ അവസ്ഥാന്തരമാണ് ഈ ചിത്രം കണ്ടപ്പോള്‍ എനിയ്ക്കോര്‍മ്മ വന്നത്...(ഹെന്ത്!!!!!!!!)
അന്ത്യന്താധുനിക ചിത്രങ്ങള്‍ ഇനിയും പോരട്ടേയ്...
സോറി...സെമികണ്ടക്ടര്‍ അല്ല...PNP transistor...ഫിസിക്സ് കഷ്ടിച്ചാണ് പാസ്സായത്..ക്ഷമിയ്ക്കുമല്ലോ...
നന്‍മനിറഞ്ഞ പൊന്നോണം ആശംസിക്കുന്നു....
ഒരു ഓണക്കാലം ആശംസിക്കുന്നു.
നിനക്ക് നാണമാവില്ലേ ഇങ്ങനത്തെ പൂക്കളം ഇടാന്‍....ഇതാണോ പൂക്കളം..
പൂക്കളം സ്കൊയറില്‍ ഇടണമെടാ സ്കൊയറില്‍...
എന്തെങ്കിലുമാവട്ടെ....
ഓണാശംസകള്‍.......
ഓണാശംസകള്‍..
കൊള്ളാം നന്നായിട്ടുണ്ട്,
പക്ഷേങ്കി...ജീവശാസ്ത്ര വിദ്യാര്‍ത്ഥികളായിരുന്നുവെങ്കില്‍ എന്തൂട്ട് പൂക്കളം ഇടും? സംശയം സംശയം!!
താങ്കള്‍ക്കും കുടുംമ്പത്തിനും പിന്നെ എല്ലാ ബൂലോകനിവാസികള്‍ക്കും കുഞ്ഞന്റെ തിരുവോണ ദിനാശംസകള്‍
Happy Onam... :)
ഓണാശംസകള്‍...
:)
ഓറ്ക്കാന്‍ ആയെങ്കിലും ഓണത്തിനു ഇട്ട് ഒര്‍ പൂക്കളത്തിന്റെ പടം എടുത്തു വയ്ക്കാതിരുന്നതു നഷ്ടമായി എന്നു തോന്നുന്നു...ഓണാസംസകളൊടെ പ്രദീപ്
എന്റമ്മേ...
പിന്നെ ശ്രീജിത്തെയ് വീണ്ടും ഓണാശംസകള്‍
ശ്രീജിത്തേ,
ഈ പൂക്കളത്തിന്‍റെ ചിത്രം കണ്ടപ്പോളാണ് ഓര്‍മവന്നത്. ദുബായിയില്‍ ഇത്തവണ നടത്തിയ പൂക്കള മല്‍സരത്തില്‍ ചിക്കുന്‍ഗുനിയ പരത്തുന്ന ഈഡിസ് കൊതുകിനെ ചിത്രീകരിച്ച പൂക്കളം ഒന്നാം സമ്മാനം നേടിയെന്ന വാര്‍ത്തയുണ്ടായിരുന്നു പത്രത്തില്‍.
വര്‍ഷങ്ങള്‍ക്കും മുന്‍പേ, ഇതിനെക്കാള്‍ ക്രിയേറ്റീവായിരുന്നല്ലേ നിങ്ങള്‍?
ഓണാശംസകള്‍!!
ശ്രീജിത്തേ, അതുശരി ഇവിടെ ബ്ലോഗ് വീണ്ടും തുടങ്ങിയല്ലേ. :)
ഓണാശംസകള്‍.
ശ്രീജിത്തേ...
ട്രാന്‍സിസ്റ്റര്‍ പൂക്കളം നന്നായി. പുക്കളത്തിന്റെ ഭംഗിയേക്കാള്‍ എനിക്കിഷ്ടമായത് ആ പൂക്കളത്തെയും അത് ഇടാനുള്ള സാഹചര്യങ്ങളേയും കുറിച്ച് വിശദീകരിച്ചപ്പോഴാണ്‍. ഇത് സ്നേഹത്തിന്റെ സൌഹൃദത്തിന്റെ ഓര്‍മ്മകള്‍ നല്‍കുന്ന പൂക്കളം ആണെന്നരിഞ്ഞപ്പോള്‍ ആ പൂക്കളത്തിനും ഒരു സവിശേഷ ഭംഗി.
താങ്കളുടെ സൌഹൃദത്തിനും ആശംസകള്‍!
(വൈകി എങ്കിലും കൂടെ ഓണാശംസകളും)
Post a Comment