Saturday, November 17, 2007

ഈഫല്‍ ടവറ്


ഇത് പാരീസിലെ ഈഫല്‍ ടവര്‍ അല്ല. കാഴ്ചയില്‍ അതുപോലെ തോന്നിക്കുമെങ്കിലും ഇത് ലാസ് വേഗാസിലെ ഈഫല്‍ ടവര്‍ റെസ്റ്റൌറന്റ് ആണ്. യഥാര്‍ത്ഥ ഈഫല്‍ ടവറിന്റെ കൃത്യം പകുതി ഉയരമായ അഞ്ഞൂറ്റി നാല്‍പ്പത് അടി ഉള്ള ഈ ഹോട്ടല്‍ പണികഴിപ്പിക്കാന്‍ അയ്യായിരം ടണ്‍ സ്റ്റീല്‍ ചിലവായി എന്നാണ് കണക്ക്. ഇതിനുള്ളില്‍ കാസിനോകളും ഭക്ഷണശാലകളും എന്ന് വേണ്ട, ടവറിന്റെ ഏറ്റവും മുകളില്‍ നിന്ന് കാഴ്ച കാണാനുമുള്ള സൌകര്യമുണ്ട്. പ്രകാശത്തിന്റെ നഗരം എന്നും വിളിക്കപ്പെടുന്ന് ലാസ് വേഗാസിന്റെ രാത്രികാലദൃശ്യം കാണാന്‍ അനുയോജ്യമായ ഒരു സ്ഥലമാണ് ഇത്.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ: http://www.eiffeltowerrestaurant.com/

19 comments:

  1. ശ്രീലാല്‍ said...

    :)

    ഡൌണ്ടൌണില്‍ നിന്നും എത്രാം നമ്പര്‍ ബസ്സ് പിടിക്കണം..?

  2. Sreejith K. said...

    ബസ്സിന്റെ കഥ അറിയില്ല. നടക്കാനാനെങ്കില്‍ ഇതാ വഴി.

    വഴി

  3. ദിലീപ് വിശ്വനാഥ് said...

    നല്ല ചിത്രം.

  4. മൂര്‍ത്തി said...

    അടുത്ത തവണ ഗാംബ്ലിങ്ങിനു പോകുമ്പോള്‍ ഇവിടെക്കേറി കടുപ്പത്തിലൊരു ചായ കുടിക്കണം...വല്ലതും നടക്കുമോന്ന് അറിയണമല്ലോ..

  5. ഏ.ആര്‍. നജീം said...

    ഇത്തരം ഒരു ഹോട്ടല്‍ ആദ്യം കേള്‍ക്കുകയായിരുന്നു ..

    നന്ദി,
    :)

  6. മയൂര said...

    ചിത്രവും വിവരണവും നന്നായി..

  7. Sherlock said...

    :)

  8. വേണു venu said...

    :)

  9. മന്‍സുര്‍ said...

    ചിത്രങ്ങള്‍ മനോഹരം

    അഭിനന്ദനങ്ങള്‍...... :)

    നന്‍മകള്‍ നേരുന്നു

  10. അഭിലാഷങ്ങള്‍ said...

    :)

  11. മഴത്തുള്ളി said...

    ഓ, അടുത്തതവണ ആവട്ടെ, ഇവിടെ കയറി ഒരു ചായ കുടിക്കണം. ഓക്കെ ഓക്കെ.. ബില്‍ ശ്രീജിത്ത് തന്നെ കൊടുത്തോളൂ, സമ്മതിച്ചു :)

  12. Sujith Bhakthan said...

    മിനാപ്പോളിസ്സിലേക്ക് എത്രയാ ദൂരം.!!! അല്ലെങ്കില്‍ ഒന്നു വന്നു കാണാമായിരുന്നു.

  13. അനംഗാരി said...

    ഈ പടം ശ്രീജിത്ത് കള്ളടിച്ച് നിന്ന് എടുത്തതാണോ?
    പടത്തിനു ഒരു ചരിവ്.അതോ ഇനി ഇത് ചരിഞ്ഞാണോ നില്‍ക്കുന്നത്:)

  14. sreeni sreedharan said...

    nice shot.
    ക്യാമറ സ്വൽപ്പം കൂടെ വലത്തേക്കും പിന്നിലേക്കും നീങ്ങിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമാരുന്നു എന്നു ‘എനിക്ക് തോന്നുന്നു’. സംഗതികള്‍ ഒക്കെ വന്നില്ലല്ലൊ കുട്ടാ...എന്നാ പറ്റ്?

    (പുരോഗമനം നന്നായ് ഉണ്ട്!!)

  15. ശ്രീ said...

    കൊള്ളാമല്ലോ ഈഫല്‍‌ ടവറിന്റെ അപരന്‍‌!

    :)

  16. ഹരിശ്രീ said...

    ഭായ്

    നല്ല ചിത്രത്തിന്നും വിവരണത്തിനും നന്ദി...

  17. നന്ദു said...

    ശ്രീ.. നല്ല ചിത്രം. ഉള്ളിലെ ചിത്രങ്ങള്‍ കൂടെ ഇടണേ..
    ലാസ് വേഗാസ് എന്നാല്‍ വേഗത കുറഞ്ഞതെന്നോ കൂടിയതെന്നോ (ബെര്‍ലീ ഒന്നു ശ്രദ്ധിച്ചോണേ!)

  18. മുല്ലപ്പൂ said...

    :)നന്നായ്

  19. K M F said...

    :)