Sunday, November 4, 2007

രാജകുമാരനേയും കാത്ത്


എന്തിനു നീ കരയുന്നു രാജകുമാരീ? നിന്‍ വ്യഥകള്‍ തീര്‍ക്കാന്‍ രാജകുമാരന്‍ ഉടന്‍ എത്തില്ലേ? ഏഴാംകടലിനക്കരെനിന്നും ഏഴ് കുതിരകളെപ്പൂട്ടിയ രഥത്തില്‍ ഈ സുന്ദരി രാജകുമാരിയെക്കൂട്ടിക്കൊണ്ട് പോകാന്‍ രാജകുമാരന്‍ പുറപ്പെട്ടുകഴിഞ്ഞു. ഇനിയെന്റെ കുമാരി പുഞ്ചിരിക്കൂ.

20 comments:

  1. ശ്രീലാല്‍ said...

    രാജകുമാരീ, ഗന്ധര്‍വ്വ രാജകുമാരന്‍ ഇപ്പൊ വരൂട്ടൊ :)


    ആരെങ്കിലും ഒരു കുട്ടിക്കവിത പാടി ഒന്നീ കുട്ടിയെ ചിരിപ്പിക്കപ്പാ..

  2. ദിലീപ് വിശ്വനാഥ് said...

    നല്ല ചിത്രം. ഇതെവിടെയാ ശ്രീ?

  3. Sreejith K. said...

    സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്ന സ്ഥലത്ത് തന്നെ (Where dreams come true). ഡിസ്നിലാന്റ് എന്നും പറയാം.

  4. കൊച്ചുത്രേസ്യ said...

    ഇത്‌ ഐസ്ക്രീം മേടിച്ചു കൊടുക്കാത്തതു കൊണ്ട്‌ പിണങ്ങി നില്‍ക്കുന്നതല്ലേ..‌. ഈ ഫോട്ടോയെടുക്കുന്ന സമയം കൊണ്ട്‌ ഒരു കോലുമുട്ടായിയെങ്കിലും മേടിച്ചു കൊടുത്തിരുന്നേല്‌ കുഞ്ഞിന്റെ മൂഡ്‌ ശരിയായെനേ.

    എന്തായാലും പടം നല്ല ഭംഗിയുണ്ട്‌ :-)

  5. ശ്രീ said...

    രാജകുമാരി കൊള്ളാം.

    :)

  6. un said...

    :(

  7. അനംഗാരി said...

    ഈ ഡിസ്നിലാന്റില്‍ ഇവനാരെടാ എന്ന ഒരു ഭാവം ശ്രീജിയെ കണ്ടപ്പോള്‍ ആ കുട്ടിയുടെ മുഖത്ത് വിരിഞ്ഞില്ലേ എന്ന ന്യായമായ ഒരു സംശയം ഈ ചിത്രം നല്‍കുന്നു.

  8. തമനു said...

    “യെവനിവിടേം വന്നാ....!!“

    എന്നൊരു സങ്കടമല്ലേ കൊച്ചിന്റെ മുഖത്ത്‌ ...

    എന്തായാലും പടം കൊള്ളാം.. :)

  9. കുഞ്ഞന്‍ said...

    പാവം.. അതിനെ ചങ്ങിലക്കിട്ടു പൂട്ടല്ലെ..!

  10. സാജന്‍| SAJAN said...

    പടം നന്നായി, ടൈറ്റില്‍ ഇഷ്ടായില്ല!

  11. ശെഫി said...

    ചിത്രം കാണാനാവുന്നില്ല ശ്രീജിത്ത്

  12. പൈങ്ങോടന്‍ said...

    ചുന്ദരി രാജകുമാരീടെ ഫോട്ടോ പെരുത്തിഷ്ടപ്പെട്ടു...ബാക്ക് ഗ്രൌണ്ട് ബ്ല്ലാക്ക് ആന്റ് വൈറ്റ് ആക്കിയത് ഫോട്ടോഷോപ്പ് വേലയോ അതോ ക്യാമാറ ടെക്നിക്കോ?

  13. ഏ.ആര്‍. നജീം said...

    മോണാലിസയെ പോലെ ആ സുന്ദരിയുടെ മുഖം നോക്കിയാല്‍ ഈ പറഞ്ഞ കമന്റ്സ് ഒക്കെ ശരിയായി തോന്നുന്നു...പിന്നെ പൈങ്ങോടന്‍ പറഞ്ഞത് പോലെ ബാക്കി മൊത്തം ബ്ലാക്ക് & വൈറ്റ് ആക്കിയതാവും ചിത്രത്തെ കൂടുതല്‍ നന്നാക്കിയത്...

  14. പട്ടേരി l Patteri said...
    This comment has been removed by the author.
  15. പട്ടേരി l Patteri said...

    ഈ പടം നീ ഡിസ്നിലാന്ടില്‍ സൈക്കിള്‍ ഓടിച്ചു പഠിക്കുമ്പോള്‍ എടുത്തതാണോ?
    സബ് ബച്ചേ അച്ചേ ഹൊത്തൈ ഹൈ...ലേകിന്‍ എ ബച്ചി കി ഫൊട്ടൊ ....@#$%
    1. ഫോട്ടൊ ആംഗിള്‍ നന്നാക്കാമായിരുന്നു. ഫോട്ടൊ എടുക്കുമ്പോള്‍ മുട്ടു മടക്കരുത് എന്നു നിന്നെ ആരെങ്കിലും പഠിപ്പിച്ചൊ?
    2. കുട്ടിയുടെ പിറകിലുള്ള അങ്കിളിനെ ഒഴിവാക്കാന്‍ നിന്റെ മണ്ടയില്‍ ശ്രീചിത്തരങ്ങളൊന്നും ഓടിയില്ലെ?
    3. ഫ്രേം , ഫ്റെം ...എന്നു പറയുന്ന ഒരു സംഗതി ഉണ്ട്..... കേട്ടിട്ടുണ്ടോ....
    ചുരുക്കത്തില്‍ ഈ പടം എനിക്കിഷ്ടായില്ല...ജസ്റ്റ് അ ഡിജിറ്റല്‍ കാമറ ക്ലിക്ക്....
    ഇനി മേലാല്‍ .......////............
    അല്ലെ വേണ്ടാ......

  16. krish | കൃഷ് said...

    ‘ഞാന്‍ ശ്രീജിത്ത് ‘എന്ന് കേട്ടതും കൊച്ച് വിചാരിച്ചുകാണും തരികിട പോലെ ഏതാണ്ട് മണ്ടത്തരം ഒപ്പിക്കാനായിരിക്കുമെന്ന് കരുതി ഒളിച്ചതാ.. അപ്പോ എടുത്ത പടമല്ലേ.

  17. Sreejith K. said...

    പട്ടേരീ, ആ‍ക്ഷേപങ്ങള്‍ ശരി വയ്ക്കുന്നു. കുട്ടിയുടെ ഉയരത്തില്‍ നിന്ന് പിറകിലെ അലോസരങ്ങള്‍ ഒഴിവാക്കാന്‍ നല്ല ഒരു ആങ്കില്‍ ഒക്കെ നോക്കി ഫോട്ടോ എടുത്ത് വരുമ്പോഴേക്കും നാട്ടുകാരു ചിലപ്പോള്‍ കൈ വച്ചേക്കും. കാരണം കുട്ടി എന്റെ അല്ല. :)

    ഫ്രേമിങ്ങ് ഇത്ര തന്നെ ഒപ്പിച്ചത് കൂടിയ റസലൂഷനില്‍ എടുത്ത ഒരു ഫോട്ടോ ക്രോപ്പ് ചെയ്തിട്ടാണ്‍. ഒറിജിനല്‍ ഫോട്ടോ ആണ്‍ ഇവിടെ പോസ്റ്റ് ചെയ്തിരുന്നെങ്കില്‍ നീ എന്നെ ഓടിച്ചിട്ട് തല്ലിയേനെ. ഒറിജിനല്‍ ഇവിടെ ലിങ്ക്.

  18. മിടുക്കന്‍ said...

    കൊച്ച് നിന്റയല്ല അല്ലേ..?
    അവന്റെ ഒരു പൂതി കണ്ടില്ലേ..?

  19. dhanooj said...

    dhan

  20. Unknown said...

    ethayalum ii photo enikku othiri ishtapettu. ithil jeevanundu. kuttiyude manassu vayichedukkan pattunnathu pole nee photo eduthu. ithanu photography. chumma towerum poovum okke parathiyittittu karyamilla ketto.