Monday, September 10, 2007

ഗോരേ ഗോരേ മുഖ്‌ഡേ

സെപ്റ്റംബര്‍ എട്ടിനായിരുന്നു മിന്നസോട്ട മലയാളി അസ്സോസിയേഷന്റെ വക ഓണാഘോഷം ഉണ്ടായിരുന്നത്. ആഘോഷങ്ങളൊടനുബന്ധിച്ച് പൂക്കള മത്സരം, പായസ മത്സരം, ഓണസദ്യ തുടങ്ങിയവ കൂടാതെ വിവിധയിനം കലാപരിപാടികളും ഉണ്ടായിരുന്നു.

ഇന്നാട്ടില്‍ ഇതുപോലെ ഒരു പരിപാടി സംഘടിപ്പിക്കാന്‍ നാട്ടില്‍ ഉള്ള അത്ര എളുപ്പമല്ല. എന്നാലും സംഘാടകര്‍ ഈ കൃത്യം വളരെ നന്നായി ചെയ്തു എന്ന് പറയാതെ വയ്യ. ഭരതനാട്യം, സിനിമാറ്റിക്ക് ഡാന്‍സ്, പാട്ടുകള്‍, സ്കിറ്റ് എന്നിങ്ങനെ വളരെയധികം കലാപരിപാടികള്‍ ഉണ്ടായിരുന്നു. പലതും ഭേദപ്പെട്ട നിലവാരം പുലര്‍ത്തി.

കാണികള്‍ ഒരുപാട് ഇഷ്ടപ്പെട്ട ഒരു ഇനം ഉണ്ടായിരുന്നു കൂട്ടത്തില്‍. നാലു കുരുന്നുകളുടെ സിനിമാറ്റിക്ക് ഡാന്‍സ്. ഡാന്‍സ് തുടങ്ങുന്നതിനുമുന്നേ തന്നെ ഈ കുട്ടികളെ അവരവരുടെ അമ്മമാര്‍ ഒക്കത്തിരുത്തിയും കൈ പിടിച്ച് നടത്തിയും ഒക്കെയാണ് സ്റ്റേജില്‍ കൊണ്ട് വന്നത്. കൂട്ടത്തില്‍ ഏറ്റവും ചെറുതാണെങ്കില്‍ സ്റ്റേജില്‍ എത്തിയിട്ടും അമ്മയുടെ ഒക്കത്ത് നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. അമ്മ വളരെ കഷ്ടപ്പെട്ട് അനുനയിപ്പിച്ചാണ് മകളെ സ്റ്റേജില്‍ നില്‍ക്കാന്‍ സമ്മതിപ്പിച്ചത്. തമാശകള്‍ അവിടുന്ന് തുടങ്ങി.

പിന്നെയുള്ള ഈ കുട്ടിയുടെ ഓരോ ചലനവും കാണികളില്‍ ചിരി പടര്‍ത്തി. ഈ കുട്ടി കാണികളുടെ കണ്ണിലുണ്ണിയാവാന്‍ താമസമുണ്ടായില്ല. വളരെനേരം നീണ്ടു നിന്ന കൈയ്യടി ആയിരുന്നു പ്രോഗ്രാം കഴിഞ്ഞപ്പോള്‍ ഉണ്ടായത്. ആഘോഷപരിപാടികളില്‍ പങ്കെടുത്ത ആരും ഈ ഡാന്‍സ് അടുത്തകാലത്തൊന്നും മറക്കുമെന്ന് തോന്നുന്നില്ല. ഞാനും.


ചിരിച്ചുകൊണ്ടാണ് പരിപാടി കണ്ടതെന്നതുകൊണ്ട് വീഡിയോ ചിലയിടങ്ങളില്‍ വല്ലാതെ ഷേക്ക് ആയിട്ടുണ്ട്. സ്റ്റില്‍ ക്യാമറ ആയതിനാല്‍ ഫോക്കസ്സും പലയിടത്തും ശരിയായില്ല. പാകപ്പിഴകള്‍ ക്ഷമിക്കുക.
*ഡൌണ്‍ലോഡ് ലിങ്ക്

11 comments:

 1. ദില്‍ബാസുരന്‍ said...

  പടങ്ങള്‍ മാത്രമല്ല അല്ലേ ഇവിടെ വരുക? കൊള്ളാം.

 2. പടിപ്പുര said...

  രസായിരിക്കുന്നു, പിള്ളേരുകളി.

 3. ശ്രീ said...

  :)

 4. വേണു venu said...

  :)

 5. MM said...

  കൊള്ളാം, ശ്രീജിത്‌.. നന്നായിരിക്കുന്നു..

  :)

 6. Sumesh Chandran said...

  :) good.

 7. മഴത്തുള്ളി said...

  ശ്രീജിത്തേ, 4 കുട്ടികളുടേയും ഡാന്‍സ് ആരിലും ചിരി പടര്‍ത്താന്‍ പോന്നവ തന്നെ. പ്രത്യേകിച്ചും ആ ചെറിയ കുട്ടി മറ്റു കുട്ടികളെ നോക്കി കാണിക്കുന്നത് ;)

  പാവം നല്ല ടെന്‍ഷനടിച്ചായിരിക്കും ചെയ്തത്. എന്നാലും രസകരം :)

 8. കുറുമാന്‍ said...

  പായസമത്സരത്തില്‍ (കുടിച്ച് തീര്‍ക്കുന്നതില്‍) നിനക്കല്ലെ ശ്രീജിത്തെ സമമാനം ലഭിച്ചത്?

 9. അരവിശിവ. said...

  ആ ചെറിയ കുട്ടി വളരെ ക്യൂട്ടായിട്ടുണ്ട്...

  നല്ല വീഡിയോ

  :-)

 10. Satheesh :: സതീഷ് said...

  പലപ്പോഴും ഇത്ര ചെറിയ കുട്ടികളേ വേഷം കെട്ടിച്ച് ആടിക്കുമ്പോള്‍ ചിരിയേക്കാള്‍ സങ്കടമാണ്‍ വരുക! അവരുടെ ടെന്‍ഷന്‍ ഒന്നാലോചിച്ചുനോക്കിയേ.

 11. നിഷ്ക്കളങ്കന്‍ said...

  തത്തമ്മേ പൂച്ച പൂച്ച സ്റ്റൈലാണേലും കുട്ടികളുടെ നിഷ്ക്കളങ്കത ഇതിനെ ആകര്‍ഷകമാക്കുന്നു..ചിരിപ്പിക്കുന്നു. നന്നായി