Tuesday, October 2, 2007

ടൈമിങ്ങ്

ഒരാള്‍ ഒരിക്കല്‍ സുപ്പിരിയര്‍ തടാകം കാണാന്‍ പോയി. നല്ല പ്രകൃതിസുന്ദരമായ പ്രദേശവും, അടുക്കിവച്ചിരിക്കുന്നതുപോലെയുള്ള പാറക്കെട്ടുകളും ഉരുളന്‍‌കല്ലുകള്‍ നിറഞ്ഞ തീരവും അതിലുമുപരിയായി മനോഹാരിത തുളുമ്പി നില്‍ക്കുന്ന തടാകവും ഒക്കെ കണ്ടപ്പോള്‍ നമ്മുടെ കഥാനായകന് ഉടനേ അവിടെ നിന്ന് തന്റെ പടം എടുപ്പിക്കണം.

ഉടനെ തന്നെ ഒത്ത ഒരു പാറയുടെ അറ്റത്ത് പോയി നിന്നിട്ട് ടി-കക്ഷി, ഒരു ഓവര്‍ക്കോട്ടും ഇട്ട്, കീശയില്‍ കയ്യും വച്ച്, ഷുസും ജീന്‍സും ഒക്കെയും ആയി, തന്റെ കൂട്ടുകാരനോട് ചിത്രമെടുക്കാന്‍ പ‌റഞ്ഞു. കൂട്ടുകാരന്‍ ക്യാമറ ക്ലിക്ക് ചെയ്തതും ഒരു തിര വന്ന് ആ പാറയില്‍ അടിച്ച്കയറിയതും ഒന്നിച്ച്. ആശിച്ച് കൊതിച്ച് എടുത്ത പടം ഇങ്ങനെയായി. തണുതണുത്ത വെള്ളത്തില്‍ നനഞ്ഞ് കുളിച്ച ഇദ്ദേഹം അന്നേ ദിവസം മുഴുവന്‍ ഒരു കാര്യവും ഇല്ലാതെ തണുത്ത് വിറച്ച് ഇരിക്കേണ്ടി വന്നു എന്നത് ഈ ചിത്രത്തിന്റെ ബാക്കിപത്രം.

ഞെക്കിയാല്‍ വലുതായിട്ട് കാണാം
* ഈ ചിത്രത്തില്‍ ഉള്ള ആളുമായി എനിക്ക് എന്തെങ്കിലും രീതിയില്‍ ഉള്ള സാമ്യം തോന്നുന്നുവെങ്കില്‍ അത് ചുമ്മാതാ. ഞാന്‍ അല്ല. ഞാന്‍ ഡുലുത്തില്‍ പോയിട്ടേ ഇല്ല.
* പച്ചാളത്തിന്റെ കഥയും (ശുഭ്രം) ഈ പോസ്റ്റും തമ്മില്‍ ഒരു ബന്ധവുമില്ല.

23 comments:

  1. കരീം മാഷ്‌ said...

    അങ്ങനെ വേണം ആ പത്രാസുകാരന് :)
    പക്ഷെ ആ ക്യാമറാമാനെ സമ്മതിക്കണം തിര ഒരാളോളം ഉയരത്തില്‍ ഉയരുന്നതു താഴുന്നതിനു മുന്നെ അവന്‍ ക്യാമറയിലാക്കിയല്ലോ!
    മിടുക്കന്‍.

  2. Nileenam said...

    ഈ ചെക്കണ്റ്റെ ജാട കണ്ടപ്പൊഴേ തോന്നീതാ, ഇവനിട്ട്‌ ആരെങ്കിലും ഒരു കൊട്ട്‌ കൊടുക്കുമെന്ന്‌ :P . അതിപ്പൊ തിരയായിട്ടാണെങ്കി അങ്ങനെ. ശ്രീജി നീയാവഴിക്കു പോവാത്തത്‌ നന്നായി... :D അഭിനന്ദനങ്ങള്‍, തിരക്കും ഫോട്ടൊഗ്രാഫറിനും..

  3. കുഞ്ഞന്‍ said...

    ഇങ്ങിനെയിരിക്കും അനുവാദമില്ലാതെ പടമെടുത്താല്‍, കടലമ്മയോടാ കളി, കളി പഠിപ്പിക്കുമേ...:)

  4. ശ്രീ said...

    കുഞ്ഞന്‍‌ ചേട്ടന്‍‌ പറഞ്ഞതു പോലെ തന്നെ...
    :)

  5. ശ്രീലാല്‍ said...

    ശ്രീചിത്ര തിരുനാള്‍സ്‌,
    ഇതിനെക്കുറിച്ചാണോ 'ആശിച്ച്‌ കൊത്തിച്ച്‌ നിന്‍ പ്രേമസുപ്പീരിയറില്‍...' എന്ന് കവി പാടിയത്‌ ?

    അത്‌ കള.
    ഇതെങ്ങോട്ട്‌ ? മിനിയാപ്പൊളിസില്‍ നിന്നും ബസ്സുകൂലിയെത്ര ? വടക്കൊട്ടാ ? തെക്കോട്ടാ ? മുങ്ങിപ്പോയാല്‍ ലച്ചിക്കാന്‍ ആളുവരുമാ ? :)

  6. ചന്ദ്രകാന്തം said...

    ....തൊട്ടേ....

  7. കൊച്ചുത്രേസ്യ said...

    അയാള് ശ്രിജിത്തിന്റെ ഇരട്ടസഹോദരനോ മറ്റോ ആണോ?നല്ല സാമ്യം ;-)
    ഇതോടു കൂടിയെങ്കിലും ക്യാമറ കാണുമ്പോഴുള്ള ആക്രാന്തം ഒന്ന് കുറഞ്ഞാല്‍ മതിയായിരുന്നു :-)

    എതായാലും ടൈമിംഗ് അപാരം!!

  8. krish | കൃഷ് said...

    ടൈമിംഗ് കൊള്ളാം. വലിയ തിര വരാത്തത് ഭാഗ്യം.

  9. ജാസൂട്ടി said...

    ഇതെന്ത് പാറപുറത്തൊരു തിത്തി തക തെയ് . കളിച്ച് കളിച്ച് സ്വപ്നകൂടില്‍ ഭാവന ചാടിയ പോലങ്ങ്‌ ചാടികളയല്ലേ. അമേരിക്കാന ഇന്‍ഡിക്കാന വെള്ളത്തിലാകും..:D

    എന്തായാലും കൊള്ളാം.

  10. മെലോഡിയസ് said...

    എയ്...അത് ശ്രീജിത്തൊന്നും അല്ല..ഒരാളെ പോലെ ലോകത്ത് ഏഴോ പത്തോ പേരുണ്ടെന്നല്ലേ പറയണേ..അല്ലേ ശ്രീജിത്തേ? ;)

    നല്ല ടൈമിംഗ്..എടുത്തവനെ എന്തായാലും സമ്മതിക്കണം.

  11. അചിന്ത്യ said...

    ദൈവങ്ങളേ...
    ഈ പടം ഞാനെവട്യോ കണ്ടിണ്ടല്ലോ. അല്ല, കണ്ടതല്ലെ, കേട്ടതല്ല. ഛെ അത്വല്ല, വായിച്ചതാ. (ഈശ്വരാ, എന്നാലും പച്ചാളത്തിന്റെ കഥേല്‍ ഈ കറത്ത വൃത്തികെട്ട ഷര്‍ട്റ്റിനെ അവന്‍ വിസ്തരിച്ചപ്പഴും ഇത്രേം വൃത്തികെട്ടതായിരിക്കും ന്ന് ഞാന്‍ വിചാരിച്ചതേ ഇല്ല്യാ. അപ്പൊ ശരിക്കും ആ കഥേലെ നായകന്‍ നീ തന്ന്യാ ല്ലെ. അവന്‍ പറഞ്ഞപ്പഴും ഞാന്‍ വിശ്വസിച്ചില്ല്യാട്ട്വോ)

  12. Kumar Neelakandan © (Kumar NM) said...

    വേറെയും ചില അമേരിക്കന്‍ ഫോട്ടോസ് കൂടി ഉണ്ടായിരുന്നല്ലോ ശ്രീജിത്തേ...

    അത് എപ്പോഴാ പോസ്റ്റ് ചെയ്യണേ? ചെയ്യില്ലേ?

    അതോ ഞാന്‍ ചെയ്യണോ?

    അതൊക്കെ നല്ല ചിത്രങ്ങള്‍ ആയിരുന്നു.

  13. G.MANU said...

    wow..great pic........kooduthale poratte...

  14. Kaippally കൈപ്പള്ളി said...

    Marvelous, fantastic, എന്റെ ജീവിതത്തില്‍ ഇത്രയും നല്ല ഒരു പടം കണ്ടിട്ടില്ല.

    മനോഹരം എന്ന് പറഞ്ഞാല്‍ പോര. വളരെ അപൂര്വമായി സംഭവിക്കുന്ന Ocean Shift (കടല്‍ ഒരു വശേത്ത്ക്ക് ഒഴുകുന്ന പ്രതിഭാസം) എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു എന്ന് ശ്രദ്ധിക്കൂ.

    You are simply amazing.

  15. Sreejith K. said...

    കടലോ?

  16. Kaippally കൈപ്പള്ളി said...

    ഒഹ് സ്റ്റോറി ചേട്ട
    കടലല്ല, നദിയാണല്ലെ.

    ചേട്ടാ Great Lakesല്‍ പണ്ടു (ചേട്ടന്‍ അവിടെ പോകുന്നതിനും ഒക്കെ വളരെ വളരെ മുമ്പ്) കുറച്ചുകാലം trekkingഉം ഹൈക്കിങ്ങും എല്ലാം നടത്തിയിട്ടുണ്ട്.

  17. Sreejith K. said...

    നദിയോ?

  18. Sreejith K. said...

    കൈപ്പള്ളിച്ചേട്ടാ, ഈ തടാകത്തില്‍ ട്രെക്കിങ്ങും ഹൈക്കിങ്ങും ഒക്കെ നടത്തുന്ന സൂത്രവിദ്യ ഒന്ന് പറഞ്ഞ് തരാമോ? എനിക്കിതൊന്നും പരിചയം ഇല്ല, അതോണ്ടാ

  19. Kaippally കൈപ്പള്ളി said...

    Sreejith.

    I do admire your persistance to challenge me. I like that. I have always loved a good fight.

    I have noticed that you have been irked by my posts and comments in the past. I usually ignore these shallow mindedness and continue with what ever I do.

    From re-examining several of your past comments, I am led to believe that you have been more than keen to see me silent.

    Now that to me is a great challenge. And when I do take up challenges I enjoy the fight to the core.

    I don't know about you, but men usually settle differences face to face.


    I hope you are ready.

  20. Kaippally കൈപ്പള്ളി said...

    And here is the information you asked for

    Great Lakes, Great National Forests: A Recreational Guide to the National Forests of Michigan, Minnesota, Wisconsin, Illinois, Ohio, Indiana, Pennsylvania and New York (Paperback)

    Its a good book

  21. Sreejith K. said...

    ഇതെന്തോന്ന് അങ്കം കുറിക്കലോ. ഞാന്‍ തച്ചോളി ഒതേനന്റെ നാട്ടില്‍ നിന്ന് വന്നോണ്ടാണോ അങ്കം കുറിച്ചേ? ആണുങ്ങളെപ്പോലെ നേര്‍ക്ക് നേരെ നിന്ന് അങ്കം വെട്ടാം എന്നൊക്കെ ചേട്ടന്‍ മലയാളത്തില്‍ എഴുതിയിരുന്നെങ്കില്‍ വായിച്ച് കുളിര്‍ കോരാമായിരുന്നു. ബുക്കിനു എന്തായാലും നന്ദി. വായിച്ചിട്ട് കുറ്റം പറയാന്‍ കൂടാം, ഓക്കേ?

  22. Ziya said...

    ശ്രീജിത്തേ,
    നിനക്കും ബ്ലോഗ് കുറച്ച് നാളത്തേക്ക് പൂട്ടിയിടാന്‍ പ്ലാനുണ്ടോ?
    ഉണ്ടെങ്കി പറ നമ്മക്ക് വോട്ടിനിടാം :)

  23. പൈങ്ങോടന്‍ said...

    ഇതൊരു ഒന്നൊന്നര ടൈമിങ്ങായിപ്പോയല്ലോ ശ്രീ...
    നല്ല പടം...ഈ ക്യാമറയുടെ ഓരോ കഴിവുകളേ..ഹി ഹി ഹി